Posts

Showing posts from 2016

തേനീച്ച

Image
തേനും തേനീച്ചയും....എന്റെ പേരിനു കാരണവും ഈ തേനീച്ചയാണ്...അതുകൊണ്ട് എനിക്കിവളെ വലിയ ഇഷ്ടമാണ്....വിളിക്കുമ്പോള്‍ നാവില്‍ മാധുര്യമേറും ഇഷ്ടത്തോടെ അല്ലെങ്കില്‍ കൂടി...

മഴ നനഞ്ഞ പൂക്കള്‍

Image
ഏറ്റവും ഇഷ്ടമുള്ള ഒരു കാഴ്ചകളില്‍ ഒന്നാണ് മഴയും മഴയില്‍ കുതിര്‍ന്ന പ്രകൃതിയും..മഴയില്‍ കുളിച്ച പൂക്കള്‍ക്ക് സൗന്ദര്യം കൂടുതലാണ്...

ടോംസിന്റെ ബോബനും മോളിയും

Image
കുട്ടിക്കാലം ജീവസ്സുറ്റതാക്കിയതില്‍ ബോബനും മോളിയ്ക്കും നല്ലൊരു പങ്കുണ്ട്. ഇപ്പോള്‍ പോലും അവരൊരുക്കിയ ചിരി വിരുന്നിന്റെ മാധുര്യം നാവില്‍ നിന്നും പോയിട്ടില്ല..ചിരിപ്പിച്ചും ചിന്തിപ്പിച്ചും തലമുറകളില്‍ നിന്നും തലമുറകളിലേയ്ക്ക് നര്‍മ്മത്തിന്റെ ഭാഷ പകര്‍ന്നുകൊടുത്ത വരകളില്‍ ഹാസ്യം ഒളിപ്പിച്ചു വച്ച ആ വലിയ കലാകാരന്‍ അരങ്ങൊഴിഞ്ഞു...ബോബനും മോളിയും പുതു തലമുറകളിലേയ്ക്ക് പകര്‍ന്നു കൊടുക്കാന്‍ ഡിജിറ്റല്‍ യുഗത്തിനും സാധിച്ചു...

വായന

Image
വായനയുടെ ലോകമാണെനിയ്ക്ക് ഏറെ ഇഷ്ടം....ഒഴിഞ്ഞ കോണില്‍ പുസ്തകത്തിന്റെ ചൂടു പറ്റിയിരിക്കാന്‍ കൊതിതീരുന്നില്ല...

അക്ഷരം

Image
അ..ആ...ഇ..ഈ..ഉ..ഊ..ഋ.എ..ഏ..ഐ...ഒ..ഓ...ഔ..അം....അഃ അക്ഷരങ്ങള്‍ മുത്തുകള്‍ പോല്‍ പൊഴിയേണം കുഞ്ഞിളം ചുണ്ടില്‍..തത്തിക്കളിക്കേണം തത്തമ്മചുണ്ടത്ത്....

ദാവണി: കവിത

Image
കവിത പ്രണയ മഴയില്‍ കുതിര്‍ന്നു നില്ക്കുന്ന സുന്ദരീ...നിന്‍ വിരഹതാപം മായ്ക്കുവാനാകുമോ ഈ മഴത്തുള്ളികള്‍ക്ക്..അഴകോലും മിഴിക്കോണില്‍ പറയാതെ  ഒളിപ്പിച്ച പ്രണയക്കുളിര്‍...അതി വര്‍ഷമായിന്നു പെയ്തുതോരുന്നു....

എന്റെ ഗുല്‍മോഹര്‍

Image
വഴിയോരം പൂക്കള്‍ വാരി വിതറി കടന്നു പോയി മന്ദമാരുതന്‍...ഇളം മഞ്ഞു വകഞ്ഞുമാറ്റി പുലര്‍കാലശീലമാം നടത്തത്തിന് കൂട്ട് പൂത്ത ഗുല്‍മോഹറിന്‍ ഗന്ധം ...ചുവപ്പ് പരവതാനി വിരിച്ചപോല്‍ വഴിയോരം ...

Unconditional Love♡♡The complete Love

Image
I carry your heart with me...(I carry it in my heart; my darling) I am never without it....(anywhere I go, you go my dear; and whatever is done by me is you are doing; my darling) I fear no fate ...(for you are my fate; my sweet) I want no world...(for you are my world; my true) ഇന്നാണ് ആ നല്ല ദിവസം.....ഞങ്ങളുടെ വിവാഹ വാര്‍ഷികം....വിവാഹം എന്ന പവിത്രമായ ചടങ്ങ് ഇന്നലെ നടന്നതു പോലെയാണ് ഇന്നും ഇതു വരെയും അനുഭവപ്പെട്ടിട്ടുള്ളത്...വാര്‍ഷികങ്ങള്‍ ഒന്നൊന്നായി ഞങ്ങളെ തേടിയെത്തുമ്പോഴും പുതുമോടി മാറാത്ത നവ വധുവരന്മാരാകുന്നു ഞങ്ങളിരുവരും..അതുകൊണ്ട് തന്നെ വര്‍ഷങ്ങളുടെ കണക്കെടുപ്പു നടത്താറില്ല..വാര്‍ഷികങ്ങള്‍ക്ക് സ്നേഹത്തിന്‍റെ ആഴം കൂട്ടുവാനേ സാധിക്കുകയുള്ളു...കൊടുക്കും തോറും ഇരട്ടിക്കുന്ന ഒന്ന് മാത്രമേയുള്ളു....അതാണ് അതിരുകളില്ലാത്ത നിബന്ധനകള്‍ ഒന്നുമില്ലാത്ത സംശുദ്ധമായ ആത്മാംശമുളള സ്നേഹം....അതൊരു തടവറയാണ്....സ്വാതന്ത്രം ആഗ്രഹിക്കാത്ത തടവറ....ആരും കൊതിച്ചു പോകുന്ന തടവറ...

കത്തുകള്‍; നൊസ്റ്റാള്‍ജിയ

Image
കത്തുകളിലൂടെ വിശേഷങ്ങളറിയുന്ന ഒരു കാലമുണ്ടായിരുന്നു....അന്ന് എഴുതുന്ന ഓരോ വരിയ്ക്കും ജീവനുണ്ടായിരുന്നു...വായിക്കുന്ന ഓരോ വരികളിലും എഴുതുന്ന ആളുടെ മനസ്സു കാണാമായിരുന്നു...സ്വന്തം െെകപ്പട ഏതെന്നുപോലും അറിയാത്ത ഒരു തലമുറയാണു ഇന്നു നമുക്കുളളത്. പറയുന്നത് സ്നേഹത്തോടെയൊ, ദേഷ്യത്തോടെയൊ, ഉപദേശരൂപേണയൊ ആയിക്കൊളളട്ടെ വാക്കുകളേക്കാള്‍ അതു വരികളായി മാറുമ്പോള്‍ സൗന്ദര്യത്തോടൊപ്പം ആശയങ്ങള്‍ വാചാലവുമാകുന്നു. കത്തുകള്‍ മനസ്സുകളെ തമ്മിലടുപ്പിക്കുന്നതങ്ങനെയാണ്. കത്തുകളിലൂടെ ഹൃദയം കെെമാറിയിരുന്ന ഒരു തലമുറയുണ്ടായിരുന്നു നമുക്ക്...കാത്തിരുന്നു കിട്ടുന്ന കത്തുകളിലെ വരികള്‍ ആര്‍ത്തിയോടെ വായിച്ച് മറുപടി എഴുതുവാന്‍ ഒരു നൂറു സ്വപ്നങ്ങളെ കൂട്ടു പിടിക്കുന്നവര്‍....അവരുടെ ബന്ധത്തിന്‍റെ ആഴം ഇന്നുണ്ടോ?

കൊന്നപ്പൂവ്

Image
മേടമാസത്തിന് സ്വാഗതമോതുവാന്‍ കണിക്കാന്ന പൂത്ത് നില്‍കുന്നു...അതൊരു കാഴ്ചയാണ്....കണ്ണിനും മനസ്സിനും കുളിരേകും കാഴ്ച.... വിഷുക്കാലം വരവായി...കണിക്കൊന്ന പൂത്തല്ലോ.... കണിയൊരുക്കലും കെെനീട്ടവും ഇന്നും തുടരുന്നു ശീലങ്ങള്‍ഒട്ടും മാറാതെ..ഇമ്പം ഒട്ടും കുറയാതെ...

പ്രിയ രാധ:കവിത

Image
നീലക്കടമ്പേ കോലക്കുഴലേ .... .... രാധയ്ക്കു പിരിയുവാൻ വയ്യ...മധുരയ്ക്ക് മടങ്ങവെ ഒരു മാത്ര തിരിഞ്ഞൊന്നു  നോക്കാതെ നിന്നടുത്തെത്തൊൻ ഓടിത്തളർന്നു പാതിവഴിയോരം .... വൃന്ദാവനം ശോകമൂകം ... കാലികളെല്ലാംഏങ്ങികരയുന്നു പോകുന്നതറിയാതെ  അമ്പാടിതീരത്തു നിനച്ചു കാത്തിരിയ്ക്കുന്നു ....  എന്നിട്ടുമെന്തേ പൊന്നാടകുഴലേ ...നീയെന്നെത്തേടി വന്നില്ല...

ഉണ്ണിക്കണ്ണന്‍:കവിത

Image
ഉണ്ണിയായെന്‍ പൊന്നു മകനായ് മനസ്സില്‍ കളിക്കുന്നു കളളകൃഷ്ണന്‍ വെണ്ണ തരാം ഞാന്‍ എന്‍ മകനേ നിന്‍ കുഞ്ഞിളം കയ്യിലൊരു ഉമ്മ നല്‍കാം ഓടക്കുഴല്‍ നീ മറന്നതു മനപ്പൂര്‍വ്വം നിന്‍ ഓമല്‍ കരങ്ങള്‍ പുണര്‍ന്ന കോലക്കുഴല്‍ എനിക്കായ് നീ ഉപേക്ഷിച്ച നിന്‍ പുല്ലാങ്കുഴല്‍ നാദം...എന്റെ കണ്ഠത്തില്‍ നീ ഉപേക്ഷിച്ച വേണുഗാനം....

വെണ്ണക്കളളന്‍:കവിത

Image
കണ്ണനു ഞാനൊരു കഥ പറഞ്ഞീടാം.. അന്നൊരു നാളില്‍ നീ മധുരയ്ക്ക് മടങ്ങവെ....പൂവാലിപയ്യൊന്ന് എങ്ങിക്കരഞ്ഞു...ദാഹവുമില്ല...വിശപ്പുമില്ല...മൂവന്തി മാഞ്ഞിട്ടും മേട്ടിലലഞ്ഞു...കാലൂകുഴഞ്ഞു...ശബ്ദവും പോയി....കണ്ണുനീര്‍ വറ്റി....വരള്‍ച...വിളര്‍ച്ച.... അങ്ങനെ ഞാനൊരു കള്ളത്തരം ചെയ്തു..നിന്‍ രൂപം ധരിച്ചു...കള്ളച്ചിരി മാത്രം വന്നില്ല എന്‍ മുഖത്ത്...അതു നീ പണ്ടേ മോഷ്ടിച്ചു കടന്നില്ലേ.... എണ്ണിയാല്‍ തീരാത്ത മഞ്ചാടിക്കുരു വാരി എന്നോ നീയെന്‍ മനസ്സിലൊളിച്ചപ്പോള്‍ അന്നേ നിനച്ച് നിന്‍ കള്ളത്തരങ്ങള്‍ ഞാന്‍ വിളിച്ചറിയിക്കും ഈ ലോകത്തോട് ഒരിക്കല്‍....

ചിരി...!

Image
വീണ്ടും എഴുതിത്തുടങ്ങുമ്പോള്‍ മനസ്സിലാക്കുന്നു അക്ഷരങ്ങള്‍ കെെമോശം വന്നു തുടങ്ങിയെന്ന്...വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങുന്നതു പോലെ അക്ഷരങ്ങള്‍ പേനത്തുമ്പില്‍ ഉടക്കികിടക്കുന്നു...വാക്കുകളെ വരികളാക്കാന്‍ അല്പം ബുദ്ധിമുട്ടായിരിക്കുന്നു....വീണ്ടും എഴുതാന്‍ ഇരിക്കുമ്പോള്‍ പേനയും കടലാസ്സും തമ്മില്‍ ഒരു യുദ്ധം തന്നെ നടന്നു...! മനസ്സും ഹൃദയവും. വികാരങ്ങളെ വേര്‍തിരിക്കുവാന്‍ പണിപ്പെടുന്നു... ചിരി!  അതു പല വിധമുണ്ട്....ഹൃദയം തുറന്ന് ചിരിക്കുക എന്നു കേട്ടിട്ടില്ലേ?ഹൃദയത്തില്‍നിന്നും അധരത്തില്‍ വിരിയേണം ഓരോ ചിരിപ്പൂക്കളും.....പൊഴിയേണം മന്ദഹാസമായി ചിരിമുത്തുകള്‍....ചിലപ്പോള്‍ ചിരി ഒരു നഷ്ടപ്പെടുത്തല്‍ ഓര്‍മ്മിപ്പിക്കുന്നു..ചിരി മാഞ്ഞു പോയവര്‍....ചിരിക്കുവാന്‍ മറന്നു പോയവര്‍....ചിരി ആയുധമാക്കുന്നവര്‍.....ഒളിയമ്പു പോലെ എയ്യുന്നവര്‍....ചിരിച്ചു മയക്കുന്ന പൊയ്മുഖക്കാര്‍... പണിപ്പെട്ട് ചുണ്ടില്‍ ചിരി അലങ്കാരമായി കൊണ്ടു നടക്കുന്നവര്‍..അങ്ങനെ എത്ര മുഖങ്ങള്‍ നിത്യവും നമുക്കു മുന്നിലൂടെ കടന്നു പോകുന്നു....ഏറ്റവും വിലപിടിപ്പുള്ളതും എന്നാല്‍ തികച്ചും സൗജന്യമായി കൊടുക്കാനും സ്വീകാര്യവ...