Unconditional Love♡♡The complete Love
I carry your heart with me...(I carry it in my heart; my darling)
I am never without it....(anywhere I go, you go my dear; and whatever is done by me is you are doing; my darling)
I fear no fate ...(for you are my fate; my sweet)
I want no world...(for you are my world; my true)
ഇന്നാണ് ആ നല്ല ദിവസം.....ഞങ്ങളുടെ വിവാഹ വാര്‍ഷികം....വിവാഹം എന്ന പവിത്രമായ ചടങ്ങ് ഇന്നലെ നടന്നതു പോലെയാണ് ഇന്നും ഇതു വരെയും അനുഭവപ്പെട്ടിട്ടുള്ളത്...വാര്‍ഷികങ്ങള്‍ ഒന്നൊന്നായി ഞങ്ങളെ തേടിയെത്തുമ്പോഴും പുതുമോടി മാറാത്ത നവ വധുവരന്മാരാകുന്നു ഞങ്ങളിരുവരും..അതുകൊണ്ട് തന്നെ വര്‍ഷങ്ങളുടെ കണക്കെടുപ്പു നടത്താറില്ല..വാര്‍ഷികങ്ങള്‍ക്ക് സ്നേഹത്തിന്‍റെ ആഴം കൂട്ടുവാനേ സാധിക്കുകയുള്ളു...കൊടുക്കും തോറും ഇരട്ടിക്കുന്ന ഒന്ന് മാത്രമേയുള്ളു....അതാണ് അതിരുകളില്ലാത്ത നിബന്ധനകള്‍ ഒന്നുമില്ലാത്ത സംശുദ്ധമായ ആത്മാംശമുളള സ്നേഹം....അതൊരു തടവറയാണ്....സ്വാതന്ത്രം ആഗ്രഹിക്കാത്ത തടവറ....ആരും കൊതിച്ചു പോകുന്ന തടവറ...


Comments
Post a Comment