കത്തുകള്‍; നൊസ്റ്റാള്‍ജിയ



കത്തുകളിലൂടെ വിശേഷങ്ങളറിയുന്ന ഒരു കാലമുണ്ടായിരുന്നു....അന്ന് എഴുതുന്ന ഓരോ വരിയ്ക്കും ജീവനുണ്ടായിരുന്നു...വായിക്കുന്ന ഓരോ വരികളിലും എഴുതുന്ന ആളുടെ മനസ്സു കാണാമായിരുന്നു...സ്വന്തം െെകപ്പട ഏതെന്നുപോലും അറിയാത്ത ഒരു തലമുറയാണു ഇന്നു നമുക്കുളളത്. പറയുന്നത് സ്നേഹത്തോടെയൊ, ദേഷ്യത്തോടെയൊ, ഉപദേശരൂപേണയൊ ആയിക്കൊളളട്ടെ വാക്കുകളേക്കാള്‍ അതു വരികളായി മാറുമ്പോള്‍ സൗന്ദര്യത്തോടൊപ്പം ആശയങ്ങള്‍ വാചാലവുമാകുന്നു. കത്തുകള്‍ മനസ്സുകളെ തമ്മിലടുപ്പിക്കുന്നതങ്ങനെയാണ്.
കത്തുകളിലൂടെ ഹൃദയം കെെമാറിയിരുന്ന ഒരു തലമുറയുണ്ടായിരുന്നു നമുക്ക്...കാത്തിരുന്നു കിട്ടുന്ന കത്തുകളിലെ വരികള്‍ ആര്‍ത്തിയോടെ വായിച്ച് മറുപടി എഴുതുവാന്‍ ഒരു നൂറു സ്വപ്നങ്ങളെ കൂട്ടു പിടിക്കുന്നവര്‍....അവരുടെ ബന്ധത്തിന്‍റെ ആഴം ഇന്നുണ്ടോ?

Comments

Popular posts from this blog

ഉണ്ണിക്കണ്ണന്‍:കവിത

മഴ നനഞ്ഞ പൂക്കള്‍

കൊന്നപ്പൂവ്