പ്രണയം
🌹
പ്രണയവും പ്രണയാനുഭവങ്ങളും പലർക്കും പലതാണ്...
ഒരാളുടെ മാത്രം വീക്ഷണത്തിൽ നിന്നും പറയുക അസാധ്യവുമാണ്....നിർവചിക്കുവാൻ മാത്രം ആളുമല്ല..
പ്രണയിക്കുവാൻ മാത്രം ഒരു ദിനമൊന്നില്ല.. പ്രണയം ആഘോഷിക്കാനായി ഒരു ദിനം...
പുറമെ അപൂർണ്ണമെന്ന് തോന്നുന്ന പല പ്രണയങ്ങളും പൂർണ്ണവും പൂർണ്ണമെന്ന് തോന്നുന്ന പല പ്രണയങ്ങളും അപൂർണ്ണവുമാണ്... സ്വന്തമാകുന്നത്തോടെ പല പ്രണയങ്ങളും മരിക്കുന്നു... ചിലർക്ക് പ്രണയം വീഞ്ഞും ചിലർക്ക് ഭ്രാന്തും ചിലർക്ക് തമാശയും നേരംപോക്കും ചിലർക്ക് ചതിയും മറ്റു ചിലർക്ക് ചോരയുമാണ്...
ചിലർ പ്രണയിച്ചു കൊണ്ടിരിക്കുന്നവർ... പ്രണയിക്കപ്പെടാൻ ആഗ്രഹിക്കുന്നവർ.. തയ്യാറെടുക്കുന്നവർ... പ്രണയച്ചതിയിൽ അകപ്പെട്ടുപ്പോയവർ..പ്രണയം സാഫലമായവർ...
ആഗ്രഹിച്ചിട്ടും സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങൾക്ക് വിധേയമായി പ്രണയം നഷ്ടപ്പെട്ടവർ...പ്രണയം തുറന്ന് പറയാൻ പറ്റാതെപോയവർ...പ്രണയത്തിന്റെ പേരിൽ ഉറ്റവരേയും ഉടയവരേയും കണ്ണീരിലാഴ്ത്തിയവർ...
പ്രണയത്തിലൂടെ തെരെഞ്ഞെടുത്ത ജീവിതത്തിനാൽ കണ്ണീരും കിനാവുമായി ജീവിക്കുന്നവർ...പ്രണയത്തിനു പല മുഖങ്ങളാണ്..
യഥാർത്ഥ പ്രണയത്തിനു ഭാഷയുടെയോ കൂടിച്ചേരലുകളുടെയോ ആവശ്യമുണ്ടോ... പറഞ്ഞു വിരസമാകുമെന്നോ...കണ്ടു മുഷിയുമെന്നോ....സമാഗമിച്ചു മടുക്കുമെന്നോ...ഒരു വേള തോന്നിപ്പോയേക്കാം...കേവലം രണ്ടുശരീരങ്ങളുടെ ആഗ്രഹപൂർത്തീകരണം മാത്രമാണോ പ്രണയം...
മനസ്സിൽ നിന്നും മനസ്സിലേക്കൊരു മൗന സഞ്ചാരം.... കനവിൽ നിന്നും കനവിലേക്കൊരു മടക്ക സഞ്ചാരം....
ആലില ✍️
-------------------------------------------
Comments
Post a Comment