അവധിക്കാലം
തുരുമ്പിച്ച ജനാലക്കമ്പികളുടെ പരാതി തീര്‍ക്കാനായി തുറന്നിട്ടു പാതി ദ്രവിച്ചു ജീവനറ്റ ജാലകപ്പടി വീണ്ടും...കാടുകയറിയ ചിന്തകള്‍പോലെ നടുമുറ്റവും കാടു പിടിച്ചിരിക്കുന്നു...പതിവില്ലാത്ത പല കാട്ടുചെടികളുടേയും അധിനിവേശം കാണാം...പതിവായ് ഈ വഴിയ്ക്ക് വരണം എന്നു ഓര്‍മ്മപ്പെടുത്തലോ മുന്നറിയിപ്പോ തരുന്നതാവാം....